തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂൾ വാർഷികാഘോഷം
1396778
Saturday, March 2, 2024 1:50 AM IST
പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷ പരിപാടികൾ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, സ്കൂൾ മാനേജർ റവ. ഡോ. തോമസ് കൊച്ചുകരോട്ട്, സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, പേരാവൂർ പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, കെ.വി. ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, മുൻ പ്രധാനാധ്യാപിക എൻ.എസ്. സൂസമ്മ, പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, മദർ പിടിഎ പ്രസിഡന്റ് ഗ്ലോറി റോബിൻ, അധ്യാപകരായി സണ്ണി കെ. സെബാസ്റ്റ്യൻ, ജെസി ഏബ്രഹാം, അമല പോൾ, സ്കൂൾ ലീഡർ ദർശൻ സുഹാസ് എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ അബ്ദുൾ റഷീദിന്റെ യാത്രയയപ്പും നടന്നു. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി വൈഗ ലക്ഷ്മിയുടെ ചാറ്റൽ മഴ എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എ. ബാബുരാജ് നിർവഹിച്ചു.