അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു
1396777
Saturday, March 2, 2024 1:50 AM IST
കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ വിവിധ പരിപാടികളോടെ വനിതാ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ. ടി.കെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. ഫിലോമിന ഏബ്രഹാം മുഖ്യാതിഥിയായി. സ്ത്രീകളുടെ വിവിധ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിൽ ഒരു സ്ത്രീ എങ്ങനെ ആയിരിക്കണമെന്നും അവർ വിശദീകരിച്ചു.
വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോബി ജേക്കബ്, ഐക്യുഎസി കോ-ഓർഡിനേറ്റർ റവ.ഡോ. മാർട്ടിൻ ജോസഫ്, സ്റ്റുഡന്റ് പ്രതിനിധി സി.എച്ച്. ഫാത്തിമത്ത് സഫ്ന, വുമൺ സെൽ പ്രസിഡന്റ് സിസ്റ്റർ ഡോ. സുജമോൾ ജോസഫ്, സെക്രട്ടറി ഡോ. റെൻസി കുര്യൻ എന്നിവർ പ്രസംഗിച്ചു.
വുമൺ സെല്ലും പിഡിലത്ത് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ച് ഇൻസ്ട്രക്ടർ റുഗ്മിനി എസ്. നായർ നേതൃത്വം നല്കിയആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രദർശനമേളയും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കലാ-കായിക അക്കാദമിക് രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥിനികളെ ആദരിച്ചു.