കെസിഡബ്ല്യുഎ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു
1396764
Saturday, March 2, 2024 1:50 AM IST
മടമ്പം: കോട്ടയം അതിരൂപതയിലെ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ (കെസിഡബ്ല്യുഎ) മലബാർ റീജണിന്റെയും മടമ്പം ഫൊറോനയുടേയും സംയുക്ത പ്രവർത്തന വർഷം ഉദ്ഘാടനം മൈക്കിൾഗിരി സെന്റ് മൈക്കിൾസ് പള്ളിയിൽ നടന്ന ചടങ്ങിൽ മലബാർ റീജിയൻ ചാപ്ലൈൻ ഫാ.ജോയി കട്ടിയാങ്കൽ നിർവഹിച്ചു. കെസിഡബ്ല്യുഎ മലബാർ റീജിയൻ ആൻഡ് മടമ്പം ഫൊറോന പ്രസിഡന്റ് ബിൻസി ഷിബു അധ്യക്ഷത വഹിച്ചു.
മൈക്കിൾഗിരി യൂണിറ്റ് പ്രസിഡന്റ് ഏലിയാമ്മ മൈക്കിൾ സ്വാഗതം പറഞ്ഞു. യൂണിറ്റ് ചാപ്ലൈൻ ഫാ. സിനോജ് കാരിപ്ലാക്കിൽ ആമുഖ സന്ദേശം നൽകി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന മുഖ്യപ്രഭാഷണവും മടമ്പം ഫൊറോന ചാപ്ലൈൻ ഫാ. ഫിലിപ്പ് രാമച്ചനാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ജോസ് മാത്യു, പെണ്ണമ്മ ജയിംസ്, ജാക്സൺ സ്റ്റീഫൻ, സിമി ജോഷി, ബീന സജി, പ്രിൻസി അനൂപ് എന്നിവർ പ്രസംഗിച്ചു.