മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ ജേ​താ​ക്ക​ൾ
Wednesday, February 28, 2024 1:34 AM IST
ക​ണ്ണൂ​ര്‍: പ​ഠ​ന ബോ​ധ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ഗാ​ത്മ​ക​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു സം​ഘ​ടി​പ്പി​ച്ച ഇ​ന്നൊ​വേ​റ്റീ​വ് സ്കൂ​ള്‍ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യി. 10,000 രൂ​പ​യും ഫ​ല​ക​വും സാ​ക്ഷ്യ​പ​ത്ര​വു​മ​ട​ങ്ങി​യ അ​വാ​ര്‍​ഡ് പ്രി​ന്‍​സി​പ്പ​ല്‍ ഷാ​ജി വ​ര്‍​ഗീ​സ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ എ.​പി. അം​ബി​ക​യി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും, പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മാ​യി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ ന​ട​പ്പാ​ക്കി​യ റോ​ഡ് ഏ​ഞ്ജ​ല്‍​സ് പ​ദ്ധ​തി​ക്കാ​ണ് ഈ ​അം​ഗീ​കാ​രം.

പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച കാന്പായിനുകൾ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍, പ്ര​ഥ​മ ശു​ശ്രൂ​ഷ, സി​പി​ആ​ര്‍ എ​ന്നി​വ​യി​ല്‍ പ​രി​ശീ​ല​നം, റോ​ഡ് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് സ്കൂ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ല്‍ ഷാ​ജി വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ചു​മ​ത​ല ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം അ​ധ്യാ​പി​ക ശോ​ഭ ടോ​മി​നാ​യി​രു​ന്നു.


ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്ക്യൂ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​മാ​യി ചേ​ര്‍​ന്ന് പ​രി​ശീ​ല​നം, ട്രാ​ഫി​ക് സി​ഗ്ന​ലും നി​യ​മ​ങ്ങ​ളും സം​ബ​ന്ധി​ച്ച സെ​ഷ​നു​ക​ള്‍, സ്കൂ​ളി​ല്‍ രൂ​പീ​ക​രി​ച്ച റോ​ഡ് സേ​ഫ്റ്റി ബ്രി​ഗേ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍, പ​ബ്ലി​ക് അ​വ​യേ​ര്‍​നെ​സ് പ്രോ​ഗ്രാ​മു​ക​ള്‍, മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം എ​ന്നി​ങ്ങ​നെ അ​ഞ്ചു ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റേ​മു​റി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പ​ര​ക്കാ​ട്ട്, അ​ധ്യാ​പ​ക​രാ​യ പ്ര​സാ​ദ് പി.​എ, റി​ജോ ചാ​ക്കോ, പി.​എം. അ​നു​പ​മ എ​ന്നി​വ​ര്‍ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. ത​ല​ശേ​രി രൂ​പ​ത​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​ള്ള ബ​ഹു​തി ഏ​റ്റു​വാ​ങ്ങി​യ​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സി​നെ തേ​ടി സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ഇ​ന്നൊ​വേ​റ്റീ​വ് സ്കൂ​ള്‍ അ​വാ​ര്‍​ഡ് എ​ത്തു​ന്ന​ത്.