ആ​ശു​പ​ത്രി​ക​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി
Friday, June 9, 2023 1:06 AM IST
ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ പോ​ലീ​സ് സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി. സി​റ്റി ക​മ്മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സു​ര​ക്ഷാ ഓ​ഡി​റ്റ്. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, ത​ല​ശേ​രി, കൂ​ത്തു​പ​റ​ന്പ്, പാ​നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി​യ​ത്.
ത​ല​ശേ​രി എ​എ​സ്പി അ​രു​ൺ കെ. ​പ​വി​ത്ര​ൻ, ക​ണ്ണൂ​ർ, കൂ​ത്തു​പ​റ​ന്പ് എ​സി​പി​മാ​രാ​യ ടി.​കെ. ര​ത്ന​കു​മാ​ർ, മൂ​സ വ​ള്ളി​ക്കോ​ട​ൻ, ത​ല​ശേ​രി, കൂ​ത്തു​പ​റ​ന്പ്, പാ​നൂ​ർ, ക​ണ്ണൂ​ർ സി​റ്റി സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ​മാ​ർ, സ്റ്റേ​റ്റ്, ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി​മാ​ർ, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ, ഫ​യ​ർ​ഫോ​ഴ്സ് സേ​നാം​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സു​ര​ക്ഷാ ഓ​ഡി​റ്റി​ൽ പ​ങ്കെ​ടു​ത്തു.
ആ​ശു​പ​ത്രി​ക​ളി​ലെ നി​ല​വി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഓ​ഡി​റ്റ് ചെ​യ്യു​ക​യും സു​ര​ക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.