ത​യ്യി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ളിന് ഇ​ന്ന് തുടക്കം
Friday, June 9, 2023 1:06 AM IST
ക​ണ്ണൂ​ർ: ത​യ്യി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ 231-ാമ​ത് തി​രു​നാ​ൾ മ​ഹോ​ത്സ​വം ഇ​ന്നു​മു​ത​ൽ 20 വ​രെ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ആ​രാ​ധ​ന. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന-​ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​യ് പൈ​നാ​ട​ത്ത്. നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ഏ​ക​ദി​ന ധ്യാ​നം. ബ്ര​ദ​ർ ടൈ​റ്റ​സ് കാ​പ്പ​ൻ ന​യി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന-​ക​ണ്ണൂ​ർ രൂ​പ​ത ചാ​ൻ​സില​ർ ഫാ. ​സു​ധീ​പ് മു​ണ്ട​യ്ക്ക​ൽ.
11ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. ഇ​ട​വ​ക വി​കാ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. എ​ട്ടി​ന് ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന-​സ​ഹ വി​കാ​രി ഫാ. ​കി​ര​ൺ ജോ​സ്. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​ബ​ലി (കൊ​ങ്കി​ണി ഭാ​ഷ​യി​ൽ), പ്ര​സം​ഗം, നൊ​വേ​ന-ഫാ. ​വി​വി​യ​ൻ നി​ഷാ​ന്ത് റോ​ഡ്രി​ഗ​സ്. പ്ര​സം​ഗം-​ഫാ. ലൂ​യി​സ് പ്ലാ​റ്റോ ഡി​സി​ൽ​വ. 13 മു​ത​ൽ 16 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, ഫാ. ​ജേ​ക്ക​ബ് മെ​ൻ​ഡ​സ്, ഫാ. ​റി​ജേ​ഷ് ലൂ​യി​സ്, എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി (റി​ലി​ജി​യ​സ്) മോ​ൺ. ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ആ​രാ​ധ​ന. വൈ​കു​ന്നേ​രം 5.30ന് ​ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കു​ത​ല​യ​ക്ക് സ്വീ​ക​ര​ണം, സാ​ഘോ​ഷ ദി​വ്യ​ബ​ലി. പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ​യ്​ക്ക് ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, ക​ലാ​വി​രു​ന്ന്. ഫ്യൂ​ഷ​ൻ വി​ത്ത് ശി​ങ്കാ​രി മേ​ളം. നേ​ർ​ച്ച പാ​യ​സ വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും.
18ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക വി​കാ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഒ​ൻ​പ​തി​ന് ജ​പ​മാ​ല, ആ​രാ​ധ​ന. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി. വ​ച​ന​സ​ന്ദേ​ശം. ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച ഭ​ക്ഷ​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ലാ-​സാം​സ്കാ​രി​ക സ​ന്ധ്യ. ക​ണ്ണൂ​ർ രൂ​പ​ത പ്രോ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​ർ​ജ് പൈ​നാ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ‌​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.
19ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​ബ​ലി, പ്ര​സം​ഗം-​ഫാ. തോ​മ​സ് മൂ​ങ്ങാ​മാ​ക്ക​ൽ. 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യി​റ​ക്കം. തു​ട​ർ​ന്ന് ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​ബ​ലി, നൊ​വേ​ന-​ഫാ. ജോ ​ബോ​സ്കോ.