സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്: കെ​എ​സ്എ​സ്പി​എ
Friday, June 9, 2023 1:06 AM IST
ക​ണ്ണൂ​ർ: ട്ര​ഷ​റി വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് എ​ല്ലാ സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രും സ​ത്യ​വാ​ങ്മൂലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേശം ഏ​റേ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​ണ്.
ക​ഴി​ഞ്ഞ വ​ർ​ഷം സ​ത്യ​വാങ്മൂലം മൂ​ലം ന​ല്കി​യ​വ​രും വീ​ണ്ടും ന​ല്ക​ണ​മെ​ന്ന വാ​ദം വി​ചി​ത്ര​മാ​ണെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
സാ​ക്ഷി​ക​ളും പെ​ൻ​ഷ​ണ​റാ​യി​രി​ക്ക​ണ​മെ​ന്ന ചി​ല ട്ര​ഷ​റി​ക​ളി​ൽ നി​ന്നു​ള്ള​ നി​ർ​ദേശം അ​നാ​വ​ശ്യ​മാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​വ​രു​ത്തി മ​സ്റ്റ​റിം​ഗ് സ​മ​യ​ത്ത് സ​ത്യ​വാങ്മൂലം വാ​ങ്ങു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ പെ​ൻ​ഷ​ൻ​കാ​രെ അ​ണി​നി​ര​ത്തി പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​നും സെ​ക്ര​ട്ട​റി കെ.​സി. രാ​ജ​നും അ​റി​യി​ച്ചു.