ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ രാ​ജ​ഗി​രി ക്വാ​റി സ​ന്ദ​ർ​ശി​ച്ചു
Friday, June 9, 2023 1:06 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​ഗി​രി ക്വാ​റി​യും മ​ണ്ണ് കൂ​ട്ടി​യി​ട്ട സ്ഥ​ല​വും ക​ണ്ണൂ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​വി. ശ്രു​തി സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. ക്വാ​റി​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ൻ​തോ​തി​ൽ മ​ണ്ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.
ഇ​ത് ക​ടു​ത്ത അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന് കാ​ണി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ല​പോ​ലെ കൂ​ട്ടി​യി​ട്ട മ​ണ്ണ് മ​ഴ​യ​ത്ത് ഒ​ലി​ച്ചി​റ​ങ്ങി​യാ​ൽ രാ​ജ​ഗി​രി ടൗ​ണി​നും താ​ഴെ​യു​ള്ള താ​മ​സ​ക്കാ​ർ​ക്കും വ​ൻ അ​പ​ക​ടം വ​രു​ത്തി​വ​യ്ക്കും. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ മ​ണ്ണ് കു​ത്തി​യൊ​ലി​ച്ച് നാ​ശം വി​ത​ച്ചി​രു​ന്നു.
പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പു​ളി​ങ്ങോം സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം. ​രാ​ജീ​വ​നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.