ചൂ​ര​പ്പ​ട​വ് ക​രി​ങ്ക​ൽ ക്വാ​റി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി
Friday, June 9, 2023 1:06 AM IST
ചെ​റു​പു​ഴ: ചൂ​ര​പ്പ​ട​വ് ക​രി​ങ്ക​ൽ ക്വാ​റി​ക്ക് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി താ​ത്കാ​ലി​ക പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി.
ക്വാ​റി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ബു​ധ​നാ​ഴ്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ബു​ധ​നാ​ഴ്ച പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം സെ​ക്ര​ട്ട​റി അ​വ​ധി എ​ടു​ക്കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ടാ​ണ് സെ​ക്ര​ട്ട​റി ഒ​പ്പി​ട്ട കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ക്വാ​റി​യു​ട​മ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല.
കോ​ട​തി ഉ​ത്ത​ര​വ് ധി​ക്ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് സെ​ക്ര​ട്ട​റി ഒ​പ്പി​ട്ട​തെ​ന്ന് പ​റ​യു​ന്നു.
ക്വാ​റി​ക്ക് സെ​ക്ര​ട്ട​റി പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ വീ​ണ്ടും പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രെ​ത്തി​യി​രു​ന്നു.