കു​ടി​യേ​റ്റ മ്യൂ​സി​യം ഒ​ന്നാം​ഘ​ട്ടം ഉ​ട​ൻ പൂർത്തിയാക്കണം: കേ​ര​ള കോ​ൺ​ഗ്ര​സ്-എം
Friday, June 9, 2023 1:06 AM IST
ചെ​മ്പ​ന്തൊ​ട്ടി: ബി​ഷ​പ് മാർ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട സ​ജ്ജീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി 2023 ഏ​പ്രി​ലി​ൽ നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്.
മ്യൂ​സി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ അ​നാ​വ​ശ്യ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​നേ​താ​ക്ക​ന്മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​ബാ​റി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ല​ക്ഷ്യം വ​ച്ചു​ള്ള മ്യൂ​സി​യം ത​ല​ശേ​രി അ​തി​രൂ​പ​ത വി​ട്ടു​ന​ല്‍​കി​യ ചെ​മ്പ​ന്തൊ​ട്ടി​യി​ലെ ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്‌.
കു​ടി​യേ​റ്റ മ്യൂ​സി​യ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണ​വും സ​ർ​വേ​യും പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന്‌ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി എ​സ്‌​ഇ​എ​സ്‌ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​മ്പ​ന്തൊ​ട്ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ര്‍​വേ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യി​ല്ല.
അ​ധി​കൃ​ത​ർ മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ചെ​മ്പ​ന്തൊ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റ്റ്യാ​ത്ത്, ജോ​യി കു​രി​ശു​കു​ന്നേ​ൽ, റോ​ബി​ൻ തേ​രാ​ൻ​കു​ടി, സ​ണ്ണി മു​ക്കു​ഴി, ബി​നു ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ചു.