ചെ​ങ്ങ​ളാ​യി​യി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ ഹൈബ്രി​ഡ് പ്ലാ​വു​ക​ൾ ത​ണ​ലൊ​രു​ക്കും
Friday, June 9, 2023 1:04 AM IST
ശ്രീ​ക​ണ്ഠ​പു​രം: പാ​ത​യോ​ര​ങ്ങ​ളി​ൽ ത​ണ​ലി​നൊ​പ്പം ഫ​ല​സ​മൃ​ദ്ധി​യും വി​ള​യി​ക്കു​ക എ​ന്ന ലക്ഷ്യത്തോടെ ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത്. ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ത​ളി​പ്പ​റ​ന്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ഹൈ​ബ്രി​ഡ് പ്ലാ​വി​ൻ തൈ​ക​ൾ ന​ട്ടുകൊ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. മോ​ഹ​ന​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ലു വ​ർ​ഷംകൊ​ണ്ട് വ​രെ കാ​യ്ക്കു​ന്ന ഉ​യ​രം കു​റ​ഞ്ഞ പ്ലാ​വി​ൻ തൈ​ക​ളോ​ടൊ​പ്പം വി​യ​റ്റ്നാം സൂ​പ്പ​ർ ഏ​ർ​ലി, സൂ​ര്യ, ഗ്രേ33, ​മ​ട്ട​ൻ വ​രി​ക്ക, സീ​ഡ് ലെ​സ്സ് ജാ​ക്ക് എ​ന്നീ ഇ​ന​ങ്ങ​ളും ന​ട്ടു പി​ടി​പ്പി​ക്കും.
പാ​ത​യോ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.
വൃ​ക്ഷ​ത്തൈ​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് വാ​ർ​ഡ്ത​ല ക​മ്മി​റ്റി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി.​ അ​ബ്ദു​ൾ സ​ത്താ​ർ, കെ.​സി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.