മ​ട്ട​ന്നൂ​രി​ൽ മു​ൻ​സി​ഫ് കോ​ട​തി തു​ട​ങ്ങു​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്
Thursday, June 8, 2023 12:45 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​രി​ൽ മു​ൻ​സി​ഫ് കോ​ട​തി തു​ട​ങ്ങാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​റി​യി​ച്ചു. മ​ട്ട​ന്നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​കെ.​ ലോ​ഹി​താ​ക്ഷ​നെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ക​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് ര​ണ്ടുഘ​ട്ട​ങ്ങ​ളി​ലാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട കോ​ട​തി​ക​ളി​ൽ തു​ട​ങ്ങാ​ൻ ബാ​ക്കി​യു​ള്ള മൂ​ന്നു കോ​ട​തി​ക​ളും ഒ​രു എ​സ്‌സി-​എ​സ്ടി കോ​ട​തി​യും സ്ഥാ​പി​ക്കു​ന്ന മു​റ​യ്ക്ക് മു​ൻ​ഗ​ണ​നാ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ട്ട​ന്നൂ​രി​ൽ മു​ൻ​സി​ഫ് കോ​ട​തി സ്ഥാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.
മു​ൻ​സി​ഫ് കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ട്ട​ന്നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​ക്ഷോ​ഭം തു​ട​ങ്ങി​യി​രു​ന്നു. വി​ഷു​ദി​ന​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ പ​ട്ടി​ണി സ​മ​രം ഉ​ൾ​പ്പെ​ടെ ന​ട​ത്തി.
മ​ട്ട​ന്നൂ​രി​ൽ മു​ൻ​സി​ഫ് കോ​ട​തി തു​ട​ങ്ങാ​ൻ 2004 ൽ ​ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യും സ​ർ​ക്കാ​ർ കോ​ട​തി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്ത​താ​ണ്. എ​ന്നാ​ൽ 19 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കോ​ട​തി 1984 ൽ ​മ​ട്ട​ന്നൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി തു​ട​ങ്ങി​യ​തി​ന് ശേ​ഷം ജി​ല്ല​യി​ൽ പു​തു​താ​യി മ​ജി​സ്ട്രേ​റ്റ്, മു​ൻ​സി​ഫ് കോ​ട​തി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് കൂ​ത്തു​പ​റ​മ്പ് മു​ൻ​സി​ഫ് കോ​ട​തി​യെ​യാ​ണ്. ഇ​രി​ട്ടി താ​ലൂ​ക്കി​ൽ സി​വി​ൽ ത​ർ​ക്ക പ​രി​ഹാ​ര​ത്തി​ന് മു​ൻ​സി​ഫ് കോ​ട​തി​ക​ളി​ല്ല.
മ​ട്ട​ന്നൂ​ർ കോ​ട​തി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ പു​തി​യ കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക യാ​ണ്. പു​തി​യ കോ​ട​തി കെ​ട്ടി​ട​വും ജു​ഡീ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ളും പ​ണി​യാ​നു​ള്ള സൗ​ക​ര്യ​വും കോ​ട​തി പ​രി​സ​ര​ത്തു​ണ്ട്.