കാ​ല​ത്തി​നൊ​പ്പം മു​ന്നേ​റാ​ൻ വി​വി​ധ അ​ക്കാ​ദ​മി​ക​ളു​മാ​യി സേ​ക്ര​ഡ് ഹാ​ർ​ട്ട്
Thursday, June 8, 2023 12:45 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: മാ​റ്റ​ത്തി​നൊ​പ്പം മു​ന്നേ​റാ​ൻ വി​വി​ധ അ​ക്കാ​ദ​മി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ന് വേ​ദി​യൊ​രു​ക്കി അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.
ഐ​ഇ​എ​ൽ​ടി​എ​സ്, ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​നം, സി​എ, എ​സി​സി​എ, എ​ൻ​ട്ര​ൻ​സ്, പി​എ​സ്‌​സി, സി​വി​ൽ സ​ർ​വീ​സ് സ്പോ​ർ​ട്സ്, ആ​ർ​ട്സ് തു​ട​ങ്ങി​യ അ​ക്കാ​ദ​മി​ക​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
അ​യ്യ​ൻ​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് റാ​ത്ത​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത ട്രെ​യി​ന​ർ സ​ലി​ൻ ജോ​സാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ശ​നി​യാ​ഴ്ച​ക​ളി​ലും ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് പ​രി​ശീ​ല​നം. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ. ജോ​ർ​ജ്, ഫാ. ​സ​ജി അ​ട്ടേ​ങ്ങാ​ട്ടി​ൽ, റ്റെ​ഡി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.