അ​പ​ക​ട​ത്തി​ൽ​പെ​ട്ട പി​ക്ക് അ​പ്പി​ന് തീ​പി​ടി​ച്ചു; ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
Thursday, June 8, 2023 12:43 AM IST
പി​ലാ​ത്ത​റ: ഓ​ടു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ മി​നി പി​ക്ക​പ്പ് ക​ത്തി​ന​ശി​ച്ചു.​അ​പ​ക​ട​ത്തി​ല്‍ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍ മ​ല​പ്പു​റ​ത്തെ മു​ഹ​സി​ന്‍ (22), സ​ഹാ​യി ചേ​ളാ​രി​യി​ലെ മു​ഹ​മ്മ​ദ് റാ​ഷി​ദ് (26) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ വി​ള​യാ​ങ്കോ​ട് സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. പി​ലാ​ത്ത​റ​യി​ല്‍​നി​ന്നും പ​രി​യാ​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റ്റ​റിം​ഗ് സ​ര്‍​വീ​സി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ഹീ​ന്ദ്ര മാ​ക്‌​സി​മൊ​യു​ടെ മി​നി പി​ക്ക​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.
ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നി​ഗ​മ​നം. വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​രി​ല്‍​നി​ന്നും ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ പി.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും വാ​ഹ​നം പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. വാ​ഹ​നം പ​രി​യാ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.