ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു കോ​ടി 10 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Thursday, June 8, 2023 12:43 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി പ​ത്തു​ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മ​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും 1797 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി.
ഇ​ന്ന​ലെ രാ​വി​ലെ ദു​ബാ​യി​ൽ​നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഡി​ആ​ർ​ഐ​യും ക​സ്റ്റ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം ഇ​രു​വ​രും ധ​രി​ച്ച സോ​ക്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
മ​ഹ​മ്മ​ദ് അ​ൽ​ത്താ​ഫി​ൽ​നി​ന്നും 71 ല​ക്ഷം രൂ​പ വ​രു​ന്ന 1157 ഗ്രാം ​സ്വ​ർ​ണ​വും മു​ഹ​മ്മ​ദ് ബ​ഷീ​റി​ൽ​നി​ന്നും 39 ല​ക്ഷം രൂ​പ വ​രു​ന്ന 640 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​കൂ​ടി കൂ​ടി​യ​ത്.