പയ്യാവൂർ: എഐ കാമറ പദ്ധതികളിൽ നടന്ന അഴിമതിയിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മറുപടി പറയണം എന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാമറയ്ക്ക് റീത്ത് സമർപ്പിച്ചു.
അഴിമതി കാമറ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ സായാഹ്ന ധർണയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.കെ. കുര്യൻ, കോൺഗ്രസ് നേതാക്കളായ ജോയ് പുന്നശേരിമലയിൽ, ജിത്തു തോമസ്, പി.ആർ. രാഘവൻ, തോമസ് തുടിയംപ്ലാക്കൽ, ജേക്കബ് പനന്താനം, സോജൻ നെട്ടനാനി, ജയ്സൺ കാട്ടാൻകോടൻ, കുര്യാക്കോസ് തെരുവത്ത്, ബേബി മുല്ലക്കരി, ജോസഫ് അറയ്ക്കപറമ്പിൽ, കുരിയാച്ചൻ മുണ്ടയ്ക്കൽ, സി.പി. ജോൺസൺ, ഷാജി പാട്ടശേരി, സ്റ്റീഫൻ മുപ്രപ്പള്ളി, സിറിയക് കാരക്കുന്നത്ത്, ലിജീഷ് പണിക്കപറമ്പിൽ, ജോർജ് അമ്പാട്ട്, സജി അട്ടിക്കൽ, രാജേഷ് രാമ്പോത്ത്, ബാബു വാഴക്കാട്ട്, ജോയ് പാറയ്ക്കൽ, ജെയിംസ് പുന്നശേരിമലയിൽ, ജോസഫ് പാറപ്പള്ളി, ബേബി പുന്നശേരിമലയിൽ എന്നിവർ നേതൃത്വം നൽകി.