മൂ​ന്നു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍; ആ​യു​ധ​ങ്ങ​ള്‍ കണ്ടെ​ടു​ത്തു
Tuesday, June 6, 2023 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: പൈ​വെ​ളി​ഗെ ക​ളാ​യി​ലെ കു​പ്ര​സി​ദ്ധ ക്രി​മി​ന​ല്‍ പ്ര​ഭാ​ക​ര നോ​ണ്ട​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ. ക്വ​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​ങ്ങ​ളും ക​ള​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളു​മാ​യ അ​ബ്ദു​ള്‍ ക​രീം എ​ന്ന സ​ലീം(47), ഹ​മീ​ദ് എ​ന്ന അ​മ്മി(41), മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (41)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം വ​ച്ചാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. സ​ഹോ​ദ​ര​ന്‍ ക​ളാ​യി സ്വ​ദേ​ശി ജ​യ​രാ​മ നോ​ണ്ട (45), ക​ര്‍​ണാ​ട​ക പു​ത്തൂ​ര്‍ സ്വ​ദേ​ശി സി.​എ.​ഇ​സ്മ​യി​ല്‍ (26), മ​ഞ്ചേ​ശ്വ​രം അ​ട്ട​ഗോ​ളി സ്വ​ദേ​ശി ഖാ​ലി​ദ് (35) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി.
ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ന്‍റെ നേ​താ​വാ​യ അ​ബ്ദു​ൾ ക​രീ​മു​മാ​യി
പോ​ലീ​സ് ക​ള​ത്തൂ​രി​ല്‍ എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല്ലാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ ക​ള​ത്തൂ​രി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ടി​വാ​ൾ അ​ട​ക്കം അ​ഞ്ച് ആ​യു​ധ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ത്ത് ത​ര്‍​ക്ക​മാ​ണ് പ്ര​ഭാ​ക​ര നോ​ണ്ട​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്.
ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. 15 ല​ക്ഷം രൂ​പ​യ്ക്കാ​ണ് അ​നു​ജ​നെ കൊ​ല്ലാ​ന്‍ ജ്യേ​ഷ്ഠ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. അ​നു​ജ​ന്‍ ഉ​റ​ങ്ങി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം ക്വ​ട്ടേ​ഷ​ന്‍ സം​ഘാ​ഗ​ങ്ങ​ളോ​ടൊ​പ്പം ചേ​ര്‍​ന്ന് ജ​യ​രാ​മ നോ​ണ്ട തു​രു​തു​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി പി.​കെ.​സു​ധാ​ക​ര​ന്‍, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​വി.​മ​നോ​ജ്, മ​ഞ്ചേ​ശ്വ​രം ഇ​ന്‍​സ്പെ​ക്ട​ര്‍ ര​ജീ​ഷ് തെ​രു​വ​ത്ത് പി​ടി​ക​യി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.