കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര: സ​ഹാ​യ​ധ​നം കൈ​മാ​റി
Saturday, June 3, 2023 12:52 AM IST
ഇ​രി​ട്ടി: സെ​റി​ബ്ര​ൽ പാ​ൾ​സി രോ​ഗ​ബാ​ധി​ത​നാ​യ തി​ല്ല​ങ്കേ​രി​യി​ലെ നി​ർ​ധ​ന കു​ടും​ബാം​ഗം ഇ​ന്ദ്ര​നീ​ൽ (മൂ​ന്ന​ര) ചി​കി​ത്സ​യ്ക്കാ​യി ശ്രീ​ക​ണ്ഠ​പു​രം ന​ന്മ സം​ഗീ​ത കൂ​ട്ടാ​യ്മ ന​ട​ത്തി​യ അ​മ്പ​ത് മ​ണി​ക്കൂ​ർ കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര​യി​ൽ സ​മാ​ഹ​രി​ച്ച സ​ഹാ​യ​ധ​നം കു​ടും​ബ​ത്തി​ന് കൈ​മാ​റി. ക​ഴി​ഞ്ഞ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് സം​ഭാ​വ​ന​യാ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ഹാ​യാ​ഭ്യാ​ർ​ഥ​ന വ​ഴി​യും ല​ഭി​ച്ച 5,44,255 രൂ​പ​യാ​ണ് ഇ​രി​ട്ടി​യി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ തി​ല്ല​ങ്കേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​മ​തി, വാ​ർ​ഡ് മെം​ബ​ർ അ​ക്ഷ​യ, പൗ​ര​പ്ര​മു​ഖ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റി​യ​ത്. പ്ര​മു​ഖ ഗാ​യ​ക​ൻ സ​ന്തോ​ഷ് കാ​വു​മ്പാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​ഗീ​ത​യാ​ത്ര​യി​ൽ സി​ന്ധു ഭാ​സ്ക​ര​ൻ പ​രി​യാ​രം, രാ​കേ​ഷ് ലൂ​ക്കാ, ബാ​ബു​രാ​ജ് ചേ​ടി​ച്ചേ​രി, ര​മ്യേ​ഷ് ആ​ഡൂ​ർ, രൂ​പേ​ഷ് ചേ​ടി​ച്ചേ​രി, ഷ​ണ്മു​ഖ​ൻ വൈ​ദ്യ​ർ, അ​ഭി​ലാ​ഷ് കൊ​ള​ക്കാ​ട്, അ​നു ഷൈ​ജു പേ​രാ​വൂ​ർ എ​ന്നി​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.