മാ​ഹി​യി​ൽ നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ ക​ർ​ണാ​ട​ക​യി​ൽ ക​ണ്ടെ​ത്തി
Saturday, June 3, 2023 12:52 AM IST
മാ​ഹി: മാ​ഹി​യി​ൽ നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മാ​ഹി പോ​ലീ​സ് ബം​ഗ്ളൂ​രു​വി​ൽ നി​ന്ന് ക​ണ്ടെ​ത്തി. വീ​ട്ടി​ൽ നി​ന്ന് വ​ഴ​ക്കി​ട്ട് ഇ​റ​ങ്ങി​പ്പോ​യ 21 കാ​രി​യെ​യാ​ണ് മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ത്തി​ൽ യു​വ​തി ത​ല​ശേ​രി​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ബ​സി​ലാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.
തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ബ​സ് പി​ന്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കെ​ങ്കേ​രി​യി​ൽ വ​ച്ച് യു​വ​തി​യെ ക​സ്റ്റി​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
മാ​ഹി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​എം. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ, മാ​ഹി ക്രൈം ​സ്ക്വാ​ഡ് എ​എ​സ്ഐ​മാ​രാ​യ പ്ര​സാ​ദ് വ​ള​വി​ൽ, കി​ഷോ​ർ കു​മാ​ർ, സു​നി​ൽ കു​മാ​ർ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ശ്രീ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.