എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് ഉ​ദ്ഘാ​ട​നം വൈ​കു​ന്നു
Saturday, June 3, 2023 12:52 AM IST
കൂ​ട്ടു​പു​ഴ: കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് വെ​ള്ളം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം വൈ​കു​ന്നു. എ​ക്സൈ​സി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച ക​ണ്ടെ​യ്ന​ർ ഓ​ഫീ​സാ​ണ് വെ​ള്ളം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​ത്. ജോ​ലി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ അ​ട​ക്കം ല​ഭി​ച്ചി​ട്ടും വെ​ള്ള​ത്തി​നു​ള്ള വ​ഴി അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

സ​മീ​പ​ത്തെ ആ​ർ​ടി​ഒ ചെ​ക്പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് പു​ഴ​യെ ആ​ണ്. മ​ഴ​ക്കാ​ലം ആ​യാ​ൽ വെ​ള്ളം തീ​ർ​ത്തും മോ​ശ​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ആ​ർ​ടി​ഒ അ​ധി​കാ​രി​ക​ൾ കു​ഴ​ൽ കി​ണ​റി​നു​ള്ള പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യെ​ങ്കി​ലും ജി​യോ​ള​ജി വി​ഭാ​ഗം ഓ​പ്പ​ൺ കി​ണ​റി​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

ഓ​പ്പ​ൺ കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ത​ദ്ദേ​ശ​വാ​സി​ക​ൾ.