കൊ​ട്ടി​യൂ​ർ പ​ന്ന്യാം​മ​ല​യി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി
Saturday, June 3, 2023 12:49 AM IST
കൊ​ട്ടി​യൂ​ർ: പ​ന്ന്യാം​മ​ല​യി​ലെ വീ​ട്ടി​ൽ നാ​ലം​ഗ മാ​വോ​യി​സ്റ്റു​ സാ​യു​ധസം​ഘമെത്തി. 31 ന് ​വൈ​കു​ന്നേ​ര​മാ​ണ് കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി മു​ണ്ട​ക്ക​ൽ അ​ർ​ജു​ന​ന്‍റെ വീ​ട്ടി​ൽ മൂ​ന്നു പു​രു​ഷ​ൻ​മാ​രും ഒ​രു സ്ത്രീ​യു​മ​ട​ങ്ങു​ന്ന സം​ഘം എ​ത്തി​യ​ത്. വീ​ട്ടി​ലെ​ത്തി​യ സം​ഘം ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തു കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. വൈ​കു​ന്നേ​രം ഏ​ഴോ​ടെ എ​ത്തി​യ സം​ഘം രാ​ത്രി പ​ത്തോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്. വീ​ട്ടി​ലെ​ത്തി​യ സം​ഘം ത​ങ്ങ​ൾ മാ​വോ​യി​സ്റ്റു​ക​ളാ​ണ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​പ​ദ്ര​വി​ക്കാ​ൻ വ​ന്ന​ത​ല്ലെ​ന്നും ഭ​ക്ഷ​ണ​ത്തി​നും ഫോ​ൺ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​മാ​ണ് വ​ന്ന​തെ​ന്നു​മാ​ണ് പ​റ​ഞ്ഞ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.