ഫാ.​ജോ​ണ്‍ വ​ട​ക്കും​മൂ​ല​യ്ക്ക് നാ​ടി​ന്‍റെ വി​ട
Friday, June 2, 2023 11:50 PM IST
കാ​ലി​ച്ചാ​ന​ടു​ക്കം: ത​ല​ശേ​രി അ​തി​രൂ​പ​ത മു​ന്‍ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​രും കൂ​ത്തു​പ​റ​മ്പ് നി​ര്‍​മ​ല​ഗി​രി കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യി​രു​ന്ന ഫാ.​ജോ​ണ്‍ വ​ട​ക്കും​മൂ​ല​യ്ക്ക് നാ​ട് വി​ട​ചൊ​ല്ലി.

കാ​ലി​ച്ചാ​ന​ടു​ക്കം സെ​ന്റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി നേ​തൃ​ത്വം ന​ല്‍​കി. ഇ​രി​ക്കൂ​ര്‍ എം​എ​ല്‍​എ സ​ജീ​വ് ജോ​സ​ഫ്, പേ​രാ​വൂ​ര്‍ എം​എ​ല്‍​എ സ​ണ്ണി ജോ​സ​ഫ്, ക​ണ്ണൂ​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍, സി​പി​എം നേ​താ​വ് യു.​ത​മ്പാ​ന്‍, വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ആ​ന്റ​ണി മു​തു​കു​ന്നേ​ല്‍, മോ​ണ്‍.​സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ക്കു​ഴി, മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍, മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍, ചാ​ന്‍​സ​ല​ര്‍ ഫാ. ​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ല്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​പ്രി​യേ​ഷ് ക​ള​രി​മു​റി​യി​ല്‍, നി​ര്‍​മ​ല​ഗി​രി കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍, മാ​ലോം, ചെ​റു​പു​ഴ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി രാ​ഷ്‌​ട്രീ​യ-​മ​ത-​സാം​സ്‌​കാ​രി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വീ​ട്ടി​ല്‍ ന​ട​ന്ന ആ​ദ്യ​ഘ​ട്ട സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ആ​ര്‍​ച്ച് ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റം നേ​തൃ​ത്വം ന​ല്‍​കി.