യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു ക​ല്ലേ​റ്
Friday, June 2, 2023 12:23 AM IST
പ​ഴ​യ​ങ്ങാ​ടി: ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​മ​ച​ന്ദ്ര​ൻ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം.
ചെ​റു​താ​ഴം കോ​ക്കാ​ട്ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നും സ​ജീ​വ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നും മ​ണ്ഡ​ലം ട്ര​ഷ​റ​റു​മാ​യ എ.​എം. ത​മീ​മി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. അ​ക്ര​മ​ത്തി​നു പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കാ​ണി​ച്ച് പ​രി​യാ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പ​രി​യാ​രം എ​സ്ഐ​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.