ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ഭ​വ​നപ​ദ്ധ​തി പു​നഃസ്ഥാ​പി​ക്ക​ണം
Thursday, June 1, 2023 1:02 AM IST
ചെ​റു​കു​ന്ന്: മ​ത്സ്യ​ത്തൊഴി​ലാ​ളി ​ക​ളെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി മു​ൻ കാ​ല​ങ്ങ​ളി​ലെ പോ​ലെ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ഫി​ഷ​റീ​സ് വ​കു​പ്പി​ൽ നി​ന്ന് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ക​ല്യാ​ശേ​രി ബ്ലോ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മ​ട​ക്ക​ര​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​റാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി. നി​ഷാ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജീ​വ​ൻ ക​പ്പ​ച്ചേ​രി, അ​ജി​ത്ത് മാ​ട്ടൂ​ൽ, ക​ല‍്യാ​ശേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. വ​ത്സ​ല​ൻ, മ​ത്സ്യ​ത്തൊഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പാ​റ​യി​ൽ രാ​ജ​ൻ, ടി. ​ദാ​മോ​ദ​ര​ൻ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.