പു​ക​യി​ല​ര​ഹി​ത ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, June 1, 2023 1:02 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും (ആ​രോ​ഗ്യം)​ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ​യും ആഭിമു​ഖ്യ​ത്തി​ല്‍ ലോ​ക പു​ക​യി​ല​ ര​ഹി​ത ദി​നാ​ച​ര​ണ​വും വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി മാ​ഫി​യ​ക​ള്‍ പ്ര​ധാ​ന​മാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ഇ​വ​രു​ടെ കെ​ണി​യി​ല്‍ അ​ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ബോ​ധ​വ​ത്ക്ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ഇ​തോ​ടൊ​പ്പം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്ക​പ്പെ​ട്ട ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​തി​രി​ക്കാ​നും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ്യ പ​ദാ​ര്‍​ഥങ്ങ​ളും ഉ​ത്പ​ന്ന​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ് അ​വ വി​ല്‍​ക്കാ​തി​രി​ക്കാ​നും വ്യാ​പാ​രി​ക​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
ക​ണ്ണൂ​ര്‍ ഐ​എം​എ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​എം.പി. ​ജീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.