ഇ​ടി​മി​ന്ന​ലി​ൽ പ​ട്ടു​വ​ത്ത് വീ​ടി​ന് നാ​ശ​ന​ഷ്‌​ടം
Thursday, June 1, 2023 1:02 AM IST
ത​ളി​പ്പ​റ​മ്പ്: ക​ന​ത്ത ഇ​ടി​മി​ന്ന​ലി​ൽ ത​ളി​പ്പ​റ​മ്പ് പ​ട്ടു​വം ചെ​റു​കു​ള​ക്കാ​ട്ട് വീ​ടി​ന് വ​ൻ നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. മു​ൻ സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ എ. ​നാ​രാ​യ​ണ​ന്‍റെ പ​ട്ടു​വം ചെ​റു​കു​ള​ക്കാ​ട്ടെ വീ​ടി​നാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.
മി​ന്ന​ലേ​റ്റ് വീ​ട്ടി​ലെ വൈ​ദ്യു​തി സ്വി​ച്ച് ബോ​ർ​ഡു​ക​ളും മീ​റ്റ​ർ ബോ​ർ​ഡും കി​ണ​റി​ലെ മോ​ട്ടോ​റും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.
ഇ​ടി​മി​ന്ന​ലേ​റ്റ് കി​ട​പ്പു​മു​റി​യു‌​ടെ ചു​മ​രി​ൽ ദ്വാ​രം വീ​ഴു​ക​യും കു​ളി​മു​റി​യു​ടെ വാ​തി​ൽ ഒ​രു ഭാ​ഗം അ​ട​ർ​ന്നു വീ​ഴു​ക​യും ചെ​യ്തു. അ​പ​ക​ട സ​മ​യ​ത്ത് നാ​രാ​യ​ണ​നും ഭാ​ര്യ ജ​യ​ഗൗ​രി​യും മ​ക​ൻ അ​ഖി​ലു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പ​ട്ടു​വം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​മ​തി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. സ​ജി​ത എ​ന്നി​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.