സ്കൂ​ൾ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​ന ക്ലാ​സ് ന​ൽ​കി
Thursday, June 1, 2023 1:00 AM IST
ത​ളി​പ്പ​റ​മ്പ്: അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​മാ​ർ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി.​ ത​ളി​പ്പ​റ​മ്പ് സ​ബ് ആ​ർടി ​ഓ​ഫീ​സ് പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​രു​ന്നൂ​റ്റി അ​മ്പ​തോ​ളം ഡ്രൈ​വ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.​ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് സ​ബ് ആ​ർടി ​ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് സിഎ​ച്ച്എം സ്കൂ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഇ​ൻ ചാ​ർ​ജ് ടി.​വി. വേ​ണു​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​വി​ഐ​ എം. വി​ജ​യ​ൻ, എ​എം​വി​ഐ സി.​എ​ൻ. പ​ത്മ​രാ​ജ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ലിം കോ​ടി​യി​ൽ, സി​എ​ച്ച് എം ​സ്കൂ​ൾ പ്ര​തി​നി​ധി ഗ​ഫൂ​ൾ ഹാ​ജി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഥ​മശു​ശ്രൂ​ഷ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ഷി​ബി വ​ർ​ഗീ​സ്, വി​വേ​ക് രാ​ജ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.