മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​ന്‍റെ‌ അ​ഭി​ഷേ​ക നി​ർ​വൃ​തി​യി​ൽ കു​ടും​ബം
Thursday, June 1, 2023 1:00 AM IST
പെ​രു​മ്പു​ന്ന: ബി​ഷ​പ് മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ ആ​ത്മ നി​ർ​വൃ​തി​യി​ൽ പ​ന​ന്തോ​ട്ട​ത്തി​ൽ കു​ടും​ബം. മെ​ൽ​ബ​ൺ രൂ​പ​ത​യു​ടെ പു​തി​യ ബി​ഷ​പ്പാ​യി അ​ഭി​ഷേ​കം ചെ​യ്യ​പ്പെ​ട്ട മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​ന്‍റെ ച​ട​ങ്ങു​ക​ൾ പ​ന​ന്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ക​ണ്ടു.
പേ​രാ​വൂ​ർ പെ​രു​മ്പു​ന്ന സ്വ​ദേ​ശി​യാ​ണ് ബി​ഷ​പ് മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ. കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നാ​ട്ടി​ലു​ള്ള​വ​രാ​ണ് ഇ​ന്ന​ലെ ത​റ​വാ​ട്ട് വീ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ പ്രി​യ സ​ഹോ​ദ​ര​ന്‍റെ അ​ഭി​ഷേ​ക തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ബി​ഷ​പ്പി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ബാ​ബു ജോ​സ​ഫ്, സ​ഹോ​ദ​രി മോ​ളി ബാ​ബു, മോ​ളി​യു​ടെ ഭ​ർ​ത്താ​വ് ബാ​ബു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ത​റ​വാ​ട്ടു​വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
മാ​ത്യു ജോ​സ​ഫ്, ജോ​സ് ജോ​സ​ഫ് എ​ന്നീ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾക്കൊപ്പം അ​മ്പ​തോ​ളം മറ്റ് കു​ടും​ബാം​ഗ​ങ്ങ​ളും മെ​ൽ​ബ​ണി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്തു.