സ​ഹ​ക​ര​ണ വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണം: മാ​ർ​ട്ടി​ൻ ജോ​ർ​ജ്
Monday, May 29, 2023 12:46 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ സ​മാ​ന്ത​ര സാ​മ്പ​ത്തി​ക ശ​ക്തി​യാ​യ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കുവാ​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യാ​ണ് പു​തി​യ ച​ട്ട​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ലൂ​ടെ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ചെ​യ്തു​വ​രു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്.
കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് ഫ്ര​ണ്ട് ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബാ​ങ്കിം​ഗ് നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ലേ​യും ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലേ​യും വ​കു​പ്പു​ക​ളെ ദു​രു​പ യോ​ഗം ചെ​യ്തു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ​ഹ​ക​രണ ​മേ​ഖ​ല​യെ ത​ക​ർ​ക്കു​വാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന​തെ​ന്നും. ഇ​ത്ത​രം സ​ഹ​ക​ര​ണ വി​രു​ദ്ധ നീ​ക്ക​ങ്ങ​ളെ സ​ഹ​കാ​രി​ക​ളും സ​ഹ​ക​ര​ണ മേ​ഖ​ല യി​ലെ ജീ​വ​ന​ക്കാ​രും ഒ​റ്റ​ക്കെ​ട്ടാ​യി ജ​ന​കീ​യ പ്ര​തി​രോ​ത്തി​ലൂ​ടെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ന​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​ഡി. സാ​ബു, എം. ​രാ​ജു, കെ. ​രാ​ധ, അ​ഖീ​ഷ് കു​മാ​ർ കാ​ടാ​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.