ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന്യാ​യ​മാ​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ഷേ​ധം
Monday, May 29, 2023 12:46 AM IST
ആ​ല​ക്കോ​ട്: നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പേ​രു പ​റ​ഞ്ഞ് ക​ട​ക​ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ട്രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന അ​ന്യാ​യ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​ക്കോ​ട് മേ​ഖ​ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മ​റ്റു​ള്ള​വ​ർ അ​ധി​കൃ​ത​രു​ടെ ക​ൺ​മു​ന്നി​ലൂ​ടെ നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ത​ട​യാ​തെ വ്യാ​പാ​രി​ക​ളെ തെ​ര​ഞ്ഞുപി​ടി​ച്ച് ദ്രോ​ഹി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ​ക്ക് സം​ഘ​ട​ന നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് മേ​ഖ​ല ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
മ​ത്സ്യ​വും മാം​സ​വും കൊ​ണ്ടു​പോ​കാ​ൻ ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പെ​ടു​ത്താ​ത്ത​തി​ൽ യോ​ഗം ക​ടു​ത്ത അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ മാ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ പ​ടി​ഞ്ഞാ​ത്ത്, റോ​യ് പു​ളി​ക്ക​ൽ, കെ.​എം. ഹ​രി​ദാ​സ്, പി.​എ. അ​ഗ​സ്റ്റി​ൻ, മ​മ്മൂ, സാ​ജി പു​ളി​ക്ക​ൽ, ജോ​ൺ​സ​ൻ എ​ടാ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.