തൊ​ഴി​ൽ​മേ​ള നാ​ളെ
Sunday, May 28, 2023 7:08 AM IST
പ​യ്യാ​വൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ഗി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ​മേ​ള നാ​ളെ രാ​വി​ലെ 9.30ന് ​ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ ഐ.​എ.​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് തൊ​ഴി​ൽ മേ​ള. 50 സ്ഥാ​പ​ന​ങ്ങ​ൾ ജോ​ബ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. ആ​യി​ര​ത്തോ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ഐ​ടി, എ​ൻ​ജി​നിയ​റിം​ഗ് മാ​നേ​ജ്മെ​ന്‍റ്, അ​ക്കൗ​ണ്ടിം​ഗ്, ക്ല​റി​ക്ക​ൽ ത​സ്തി​ക​ക​ളി​ൽ ഉ​ൾ​പ്പെ​ടെ അ​വ​സ​രം ഉ​ണ്ടാ​കും. ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് അ​ന്നേദി​വ​സം രാ​വി​ലെ 8.30 വ​രെ സ്കൂ​ളി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. മ​ല​യോ​ര​ത്ത് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ തൊ​ഴി​ൽ മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ, സാ​ഗി പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. അ​ഷ്റ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.