നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത: പാ​ലം ബ​ല​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യി​ല്ല
Friday, May 26, 2023 12:55 AM IST
കൊ​ള​ക്കാ​ട്: നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന കൊ​ള​ക്കാ​ട്-രാ​ജ​മു​ടി ഓ​ട​പ്പു​ഴ പാ​ലം ബ​ല​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യി​ല്ല. ഇ​തോ​ടെ പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പാ​ക​ടാ​വ​സ്ഥ​യ്ക്ക് കാ​ര​ണമെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ശ​രി​യാ​യി അ​ടി​ത്ത​റ ഒ​രു​ക്കാ​തെ​യാ​ണ് പാ​ർ​ശ്വ​ഭി​ത്തി​ക​ൾ നി​ർ​മി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് പാ​ർ​ശ്വ​ഭി​ത്തി​ക​ൾ ത​ക​ർ​ന്ന​ത്. പാ​ല​ത്തി​ന് ഈ ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷ​ം അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. 45 ല​ക്ഷം രൂ​പ മു​ട​ക്കി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. കൊ​ള​ക്കാ​ട്-രാ​ജ​മു​ടി പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം നി​ര​വ​ധി ആ​ളു​ക​ളു​ടെ ആ​ശ്ര​യ​മാ​ണ്. ഓ​ട​പ്പു​ഴ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാണ് ഈ ​പാ​ല​ത്തി​ലൂ​ടെ നി​ത്യേ​ന സ​ഞ്ച​രി​ക്കു​ന്ന​ത്.