കാ​ൻ​സ​ർ പ​രി​ശോ​ധ​ന ക്യാ​മ്പ്
Thursday, March 30, 2023 12:53 AM IST
ര​യ​റോം: വാ​യി​ലെ അ​ർ​ബു​ദ​വും, അ​ർ​ബു​ദ​ത്തി​ന് മു​ന്നോ​ടി​യാ​യ മാ​റ്റ​ങ്ങ​ളും ക​ണ്ടെ​ത്താ​നു​ള്ള സൗ​ജ​ന്യ പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി. ടി​എ​സ്എ​സ്എ​സ്, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ മേ​രി​ഗി​രി മേ​ഖ​ല, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ ര​യ​റോം യൂ​ണി​റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി നടത്തിയ ക്യാന്പ് ര​യ​റോം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മെ​ംബർ ജോ​ൺ​സ​ൺ താ​രാ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ല്ല​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ വി​നീ​ത നേ​തൃ​ത്വം ന​ൽ​കി.