ത​ല​ശേ​രി ക​ല്ലി​ക്ക​ണ്ടി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് തീ​യി​ട്ട നി​ല​യി​ൽ
Thursday, March 30, 2023 12:52 AM IST
ത​ല​ശേ​രി: ക​ല്ലി​ക്ക​ണ്ടി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് ഇ​ന്ന​ലെ രാ​ത്രി അ​ക്ര​മി​ക​ൾ തീ​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന ഡോ​റി​ൽ തു​ണി​ക​ളും പേ​പ്പ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് തീ ​ഇ​ടു​ക​യാ​യി​രു​ന്നു. അ​മ്പ​ല​ത്തി​ന്‍റെ ഓ​ഫീ​സ് റൂ​മി​ന് മു​ന്നി​ൽ വ​യ​റു​ക​ൾ കൂട്ടി​യി​ട്ടും ക​ൽ​വി​ള​ക്കി​ന് മു​ക​ളി​ൽ തു​ണി കൂട്ടി​യി​ട്ടും തീ​യി​ട്ട നി​ല​യി​ലാ​ണു​ള്ള​ത്. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ കാ​ര​ണം തീ ​അ​ണ​യ്ക്കാ​ൻ സാ​ധി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന​തി​നെ​ക്കു​റി​ച്ച് രാ​ത്രി വൈ​കും വ​രെ സൂ​ച​ന​യി​ല്ല.