റോ​ഡ​രികി​ൽ തീ​യി​ട്ടു; കേ​സെ​ടു​ത്തു
Thursday, March 30, 2023 12:51 AM IST
പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം പൊ​ടി​ത​ട​ത്ത് മ​നു​ഷ്യ ജീ​വ​ന് അ​പ​ക​ട​ക​ര​മാം വി​ധം റോ​ഡ​രികി​ൽ തീ​യി​ട്ട് ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.23ന് ​രാ​ത്രി 7.30നാ​ണ് സം​ഭ​വം. ഏ​ഴോം പൊ​ടി​ത്ത​ടം ആ​ല​ന്ത​ട്ട റോ​ഡി​ലാ​ണ് അ​ജ്ഞാ​ത​ൻ മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കും വി​ധം തീ​യി​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. പ്ര​തി​യെ കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.