വീ​ട്ടുകി​ണ​ർ ക​രി​ഓ​യി​ൽ ഒ​ഴി​ച്ചു മ​ലി​ന​മാ​ക്കി
Thursday, March 30, 2023 12:51 AM IST
പു​ന്നാ​ട്: രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വീ​ട്ടു കി​ണ​ർ ക​രി ഓ​യി​ൽ ഒ​ഴി​ച്ച് മ​ലി​ന​മാ​ക്കി. പൂ​വ​ത്ത് പു​തി​യ​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടു കി​ണ​റ്റി​ലാ​ണ് ക​രി ഓ​യി​ൽ ഒ​ഴി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​യ ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ ഉ​റ​ക്ക​മു​ണ​ർ​ന്ന് വെ​ള്ള​മെ​ടു​ത്ത​പ്പോ​ഴാ​ണ് കി​ണ​ർ വെ​ള്ള​ത്തി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച​ത് അ​റി​യു​ന്ന​ത്.

ഉ​ട​ൻ പ​ഞ്ചാ​യ​ത്ത് മെ​ംബറു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രി​ട്ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ഴി​യി​ൽ നി​ന്നും ക​രി ഓ​യി​ൽ​കൊ​ണ്ടു വ​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്ന കു​പ്പി​യും ഒ​രു ബാ​ഗും ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. പ​ശു​ക്ക​ളെ വ​ള​ർ​ത്തി അ​തി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​നും ഭാ​ര്യ സ​ര​സ്വ​തി​യും ജീ​വി​ക്കു​ന്ന​ത്. ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.