നാ​ല് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ൾ ഇ​ന്ന് റ​വ​ന്യു മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, March 29, 2023 1:00 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ നാ​ല് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ൾ ഇ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ താ​ലൂ​ക്കി​ലെ കാ​ഞ്ഞി​രോ​ട്, മു​ണ്ടേ​രി സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ൾ, പ​യ്യ​ന്നൂ​ർ താ​ലൂ​ക്കി​ലെ വെ​ള്ളൂ​ർ, ക​ണ്ണൂ​ർ താ​ലൂ​ക്കി​ലെ ക​ണ്ണാ​ടി​പ്പ​റ​മ്പ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. 44 ല​ക്ഷം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. കാ​ഞ്ഞി​രോ​ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​നും മു​ണ്ടേ​രി​യി​ലേ​ത് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​നും നി​ർ​വ​ഹി​ക്കും. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ണ്ണാ​ടി​പ്പ​റ​മ്പ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ഉ​ച്ച ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ള്ളൂ​രി​ലേ​ത് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.