ച​പ്പാ​ര​പ്പ​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും
Wednesday, March 29, 2023 1:00 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ജ​ല​വി​ത​ര​ണ​ത്തി​നാ​യി ച​പ്പാ​ര​പ്പ​ട​വി​ല്‍ നി​ന്നു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ജ​ല അ​ഥോ​റി​ട്ടി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ർ ഇ​തു സം​ബ​ന്ധി​ച്ച് ന​ൽ​കി​യ ക​ത്തി​ന് കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.
2017-ലാ​ണ് 6.1 കോ​ടി രൂ​പ ചെ​ല​വി​ല്‍ ച​പ്പാ​ര​പ്പ​ട​വ് കൊ​ടു​ങ്ക​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റും പ​മ്പ് ഹൗ​സും നി​ർ​മി​ക്കാ​ന്‍ ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നാ​ട്ടു​കാ​ര്‍ രൂ​പ​വ​ത്ക​രി​ച്ച ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ​യും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല 9.7 കോ​ടി രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു​ള്ള പു​തി​യ നി​ര​ക്കി​ലു​ള്ള എ​സ്റ്റി​മേ​റ്റ് തു​ക കി​ട്ടാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​യ​തോ​ടെ പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.
ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് 24 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ അ​മൃ​ത് 2.0 പ​ദ്ധ​തി​യി​ലേ​ക്ക് മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ല്‍ പ​ത്തു​കോ​ടി രൂ​പ​യാ​ണ് ച​പ്പാ​ര​പ്പ​ട​വി​ല്‍ കി​ണ​റും പ​മ്പ് ഹൗ​സ് നി​ര്‍​മി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക. ബാ​ക്കി തു​ക​യ്ക്ക് മു​മ്പ് നി​ശ്ച​യി​ച്ച പോ​ലെ ത​ന്നെ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ആ​റാ​യി​രം കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കും.