ക​ല​ങ്ങ​ള്‍ പൊ​ട്ടി​യ ക​മ​ല​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ഡി​സി​സി
Wednesday, March 29, 2023 12:58 AM IST
ക​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രേ പോ​ലീ​സ് ന​ട​ത്തി​യ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​ത്തി​ലും ലാ​ത്തി​വീ​ശ​ലി​നി​ട​യി​ലും ന​ഷ്ടം സം​ഭ​വി​ച്ച വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​ക്ക് സാ​ന്ത്വ​ന​വു​മാ​യി ക​ണ്ണൂ​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി. തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​ര്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​നും നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​പ്പോ​ഴാ​യി​രു​ന്നു ബ​ഹ​ള​ത്തി​നി​ടെ വ​ഴി​യോ​ര​ത്ത് വി​ല്‍​പ്പ​ന​യ്ക്കു വ​ച്ച ച​ട്ടി​ക​ളും ക​ല​ങ്ങ​ളും ത​ക​ര്‍​ന്ന​ത്.
സ​മ​ര​ക്കാ​രെ​ത്തു​ന്ന​തി​നു മു​മ്പു ത​ന്നെ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലെ റോ​ഡ​രി​കി​ല്‍ മ​ണ്‍​ച​ട്ടി​ക​ളും ക​ല​ങ്ങ​ളും വി​ല്‍​പ്പ​ന​യ്ക്കു വ​ച്ചി​രു​ന്ന​ത് മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ് വ​ട​ക​ര​യി​ല്‍ നി​ന്നു​ള്ള ക​ലം​വി​ല്‍​പ്പ​ന​ക്കാ​രി ക​മ​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ര​യും ക​ലം അ​വി​ടെ നി​ന്നു മാ​റ്റാ​ന്‍ പ​റ്റാ​നാ​കാ​തെ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വ​ര്‍ .
‌പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​യ്ത​ത​ല്ലെ​ങ്കി​ല്‍ കൂ​ടി​യും കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​രം കാ​ര​ണം പാ​വ​പ്പെ ട്ടൊ​രു മ​ണ്‍​ക​ല വി​ല്‍​പ്പ​ന​ക്കാ​രി​ക്ക് ന​ഷ്ട​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും നേ​രി​ട്ടെ​ത്തു​ക​യാ​യി​രു​ന്നു.
ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വാ​ങ്ങാ​ന്‍ വി​സ​മ്മ​തി​ച്ച ക​മ​ല​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​ര്‍​ബ​ന്ധ​പൂ​ര്‍​വം തു​ക ഏ​ല്‍​പ്പി​ച്ചു. വി​ഷു​വാ​കു​മ്പോ​ഴേ​ക്കും ക​ലം വി​ല്‍​പ്പ​ന​യ്ക്ക് പ്ര​ത്യേ​ക ഇ​ടം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​തി​നാ​യി കോ​ര്‍​പ​റേ​ഷ​നെ സ​മീ​പി​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മ​ട​ങ്ങി​യ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ടൊ​പ്പം നേ​താ​ക്ക​ളാ​യ റ​ഷീ​ദ് ക​വ്വാ​യി, എം.​പി. രാ​ജേ​ഷ്, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ് തു​ട​ങ്ങി​യ​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.