രാഹുൽഗാന്ധിക്കെതിരായ നടപടി: പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, March 28, 2023 1:23 AM IST
പ​യ്യാ​വൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രാ​യ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യി​ലും ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യി​ലും പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഭ​വ​നി​ൽ നി​ന്നും പ​യ്യാ​വൂ​ർ ടൗ​ണി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി . തു​ട​ർ​ന്ന് പ​യ്യാ​വൂ​ർ ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ സി.​പി. ജോ​സ്, ജോ​യ് പു​ന്ന​ശേ​രി​മ​ല​യി​ൽ, ഷിം​സ് തോ​മ​സ് ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ർ. രാ​ഘ​വ​ൻ, ജോ​സ​ഫ് അ​റ​യ്ക്ക​പ​റ​മ്പി​ൽ ,ബേ​ബി ക​ല്ല​ടി​ക്ക​ൽ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ളി​ക്ക​ൽ: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളേ​യും പ്ര​വ​ർ​ത്ത​ക​രേ​യും ത​ല്ലി​ച്ച​ത​ച്ച പി​ണ​റാ​യി​യു​ടെ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കോ​ൺ​ഗ്ര​സി​ന്‍റേ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ളി​ക്ക​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ചാ​ക്കോ പാ​ല​ക്ക​ലോ​ടി, ബേ​ബി തോ​ലാ​നി, ബെ​ന്നി തോ​മ​സ്, ടി.​എ. ജ​സ്റ്റി​ൻ, എ.​ജെ. ജോ​സ​ഫ്, ദി​ലീ​പ് മാ​ത്യു, പ്രി​ൻ​സ് പു​ഷ്പ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.