ആ​ന​പ്പ​ന്തി ബാ​ങ്ക് സി​പി​എം പി​ടി​ച്ചെ​ടു​ത്ത​ത് ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്ത്: സ​ണ്ണി ജോ​സ​ഫ്
Tuesday, March 28, 2023 1:23 AM IST
ഇ​രി​ട്ടി: ആ​ന​പ്പ​ന്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം സി​പി​എം പി​ടി​ച്ചെ​ടു​ത്ത​ത് ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്തെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. മ​ണി​ക്കൂ​റു​ക​ൾ വെ​യി​ലി​ൽ കാ​ത്തു​നി​ന്ന് വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രെ തി​രി​ച്ച​യ​ച്ച്, വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു ക​ൾ ഉ​പ​യോ​ഗി​ച്ച് അ​യ്യ​ൻ​കു​ന്നി​ന് വെ​ളി​യി​ലു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച് ക​ള്ള വോ​ട്ടു​ക​ൾ ചെ​യ്താ​ണ് ബാ​ങ്ക് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് ആ​രോ​പി​ച്ചു.
വോ​ട്ടെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ പോ​ലും സ്വീ​ക​രി​ക്കാ​തെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ജ​യ​ശ്രീ ക​ത​ക​ട​ച്ച് പോ​ലീ​സ് കാ​വ​ലി​ൽ മു​റി​ക്കു​ള്ളി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി നി​യ​മി​ച്ച നി​രീ​ക്ഷ​ക​നെ പോ​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പോ​ലീ​സി​നെ​യും സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രേ​യും ഉ​പ​യോ​ഗി​ച്ച് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി ബാ​ങ്ക് പി​ടി​ച്ച​ട​ക്കു​ക​യാ​യി​രു​ന്നു. നീ​തി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട ഇ​രി​ട്ടി ഡി​വൈ​എ​സ്പി ക​ള്ള​വോ​ട്ടി​നും അ​ക്ര​മ​ങ്ങ​ൾ​ക്കും ആ​ൾ​മാറാ​ട്ട​ത്തി​നും കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
യു​ഡി​എ​ഫ് നി​യ​മന്‍റു​മാ​രേ​യും ഡി​വൈ​എ​സ്പി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​യ്സ​ൺ കാ​ര​ക്കാ ട്ടി​ൽ, റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.