കെ​സി​വൈ​എ​മ്മി​ന്‍റെ 30 വ​ർ​ഷ​ത്തെ അ​തി​രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ദ​രം
Tuesday, March 28, 2023 1:21 AM IST
ത​ല​ശേ​രി: കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​രൂ​പ​ത യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തെ മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​യി​ച്ച ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം "ത​ല​യെ​ടു​പ്പോ​ടെ ത​ല​ശേ​രി' സം​ഘ​ടി​പ്പി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു വ​ട്ട​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ച​വ​ർ​ക്കാ യു​ള്ള അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. ജോ​ൺ​സ​ൺ ജെ. ​ഓ​ട​യ്ക്ക​ൽ മെ​മ്മോ​റി​യ​ൽ മി​ക​ച്ച യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡി​ന് മു​ൻ രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ ജോ​സ​ഫ് മാ​റാ​ട്ടു​കു​ന്നേ​ൽ അ​ർ​ഹ​നാ​യി.
മോ​ൺ. കു​ര്യാ​ക്കോ​സ് മു​ണ്ട​പ്ലാ​ക്ക​ൽ അ​വാ​ർ​ഡി​ന് ബ്ല​ഡ് ഡോ​ണേ​ഴ്സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ർ​ഹ​രാ​യി. മോ​ൺ. മാ​ത്യു എം. ​ചാ​ലി​ൽ പു​ര​സ്കാ​ര​ത്തി​ന് പേ​രാ​വൂ​ർ സ്വ​ദേ​ശി ബി​ബി​ൻ ജോ​ൺ തു​റ​യ്ക്ക​ൽ അ​ർ​ഹ​നാ​യി. ടോ​മി ന​ടു​വ​ത്ത് മെ​മ്മോ​റി​യ​ൽ മി​ക​ച്ച യു​വ​ജ​ന ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡി​ന് മു​ൻ രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​ണി ചേ​പ്പു​കാ​ലാ​യി​ൽ അ​ർ​ഹ​നാ​യി.
മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, റ​വ. ഡോ. ​ഫി​ലി​പ് ക​വി​യി​ൽ, സി​സ്റ്റ​ർ ടെ​സ്‌​ലി എ​സ്എ​ച്ച് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ കെ​സി​വൈ​എ​മ്മി​നെ ന​യി​ച്ച അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രേ​യും സ​മി​തി അം​ഗ​ങ്ങ​ളേ​യും ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന"​അ​വ​മ​തി​പ്പ് വ​രു​ന്ന അ​ഗ്നി ശ​ല​ഭ​ങ്ങ​ൾ" എ​ന്ന ല​ഹ​രി വി​രു​ദ്ധ തെ​രു​വ് നാ​ട​ക​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.
അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, ജ​ന​. സെ​ക്ര​ട്ട​റി നി​ഖി​ൽ സാ​ബു, ജോ​യ​ൽ പു​തു​പ്പ​റ​മ്പി​ൽ, റി​ജു മാ​ത്യു, അ​മ​ൽ കൊ​ന്ന​യ്ക്ക​ൽ, ലി​ന​റ്റ് മ​രി​യ, അ​ഖി​ൽ അ​യി​ലു​ക്കു​ന്നേ​ൽ, സ്നേ​ഹ സെ​ബാ​സ്റ്റ്യ​ൻ, അ​ൽ​ന ആ​ന്‍റ​ണി, സി​സ്റ്റ​ർ പ്രീ​തി​മ​രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.