പോ​ലീ​സ് ബോ​ധ​പൂ​ര്‍​വം പ്ര​കോ​പ​ന​മു​ണ്ടാ​ക്കി: മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്
Tuesday, March 28, 2023 1:21 AM IST
ക​ണ്ണൂ​ര്‍: മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ പ്ര​തി​ക​രി​ച്ചാ​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സി​ന് പൊ​ള്ളു​ന്ന​തെ​ന്തു കൊ​ണ്ടെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. ‌
മാ​ര്‍​ച്ചി​നെ മു​ന്‍​വി​ധി​യോ​ടെ​യാ​ണ് പോ​ലീ​സ് നേ​രി​ട്ട​ത്. സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​രെ പോ​ലീ​സ് പ്ര​കോ​പ​ന​പ​ര​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.
മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ അ​കാ​ര​ണ​മാ​യി ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത ത​നി​ക്കും സ​ജീ​വ് ജോ​സ​ഫ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു​മെ​തി​രേ ബ​ല​പ്ര​യോ​ഗം പോ​ലീ​സ് ന​ട​ത്തി. മാ​ര്‍​ച്ചി​നെ​തി​രാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ ജി​ല്ല​യി​ലു​ട​നീ​ളം പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ഹ്വാ​നം ചെ​യ്തു.
പോ​ലീ​സ് അ​ക്ര​മ ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, നേ​താ​ക്ക​ളാ​യ കെ.​സി. വി​ജ​യ​ൻ, ജൂ​ബി​ലി ചാ​ക്കോ, ഷി​ബി​ന, മ​ഹി​ത മോ​ഹ​ന​ൻ, ര​ഞ്ജു​ഷ, ലി​ഷ, ഷ​ക്കീ​ല, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, സു​ദീ​പ് ജെ​യിം​സ്, പ്രി​നി​ൽ മ​തു​കോ​ത്ത്, സ​ന്ദീ​പ് പാ​ണ​പ്പു​ഴ, അ​ഷ്റ​ഫ് കു​ഞ്ഞി​മം​ഗ​ലം, സു​ധീ​ഷ്‌ ബാ​ബു തു​ട​ങ്ങി​യ വ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ഡി​സി​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.