ഒ​റ്റ ദി​വ​സം പാ​യ​ത്തൊ​രു​ങ്ങി​യ​ത് 11 വ​യോ വാ​യ​നാ കേ​ന്ദ്ര​ങ്ങ​ൾ
Monday, March 27, 2023 1:25 AM IST
ഇ​രി​ട്ടി: വ​യോ​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി​ച്ചേ​രാ​നും സൗ​ഹൃ​ദം പു​തു​ക്കാനും ​അ​തോ​ടൊ​പ്പം വാ​യ​ന​യി​ൽ മു​ഴു​കാ​നു​മാ​യി പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11 ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ വ​യോ വാ​യ​നാ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചു.
പാ​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര​ങ്ങ​ളി ലേ​ക്ക് വാ​യ​നാ മേ​ശ​യും , ക​സേ​ര​ക​ളും ഒ​പ്പം ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റും ന​ൽ​കി. ഗ്ര​ന്ഥ​ശാ​ല ക​മ്മി​റ്റി​ക​ൾ​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം കേ​ന്ദ്ര​ങ്ങ​ളി​ൽ വ​യോ​ജ​ന​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് ച​ർ​ച്ച​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും, ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളും പു​സ്ത​ക ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ചാ​യ​യും ല​ഘു പ​ല​ഹാ​ര​ങ്ങ​ളും ഗ്ര​ന്ഥാ​ല​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കും. പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം വ​ട്ട്യ റ​യി​ലെ കു​ഞ്ഞു​ട്ടി ആ​ശാ​ൻ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി നി​ർ​വ​ഹി​ച്ചു. ക​രി​യാ​ൽ ന​വ​പ്ര​ഭ ഗ്ര​ന്ഥാ​ല​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ, പാ​യം ഗ്രാ​മീ​ണ ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ക​മ​ൽ, കി​ളി​യ​ന്ത​റ ന​വ​ന​ള​ന്ദ​യി​ൽ പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ തു​ട​ങ്ങി​യ​വ​ർ വ​യോ വാ​യ​നാ കേ​ന്ദ്ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.