ടെ​യ്സ്റ്റ് ഓ​ഫ് ക​ണ്ണൂ​ർ വി​പ​ണ​ന മേ​ള ഒ​ന്നു​മു​ത​ൽ
Sunday, March 26, 2023 7:02 AM IST
ക​ണ്ണൂ​ർ: ക​ൺ​സോ​ർ​ഷ്യം ഓ​ഫ് ഫു​ഡ് എ​ന്‍റ​ർ​പ്ര​ണേ​ഴ്സി​ന്‍റെ (കൊ​ഫെ​യ്ക് ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന​യ്ക്കൊ​രു​ങ്ങു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പ​തി​ന​ഞ്ച് വ​രെ ടൗ​ൺ​സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന വി​പ​ണ​ന മേ​ള​യി​ൽ ജി​ല്ല​യി​ലെ ഭ​ക്ഷ്യ​സം​രം​ഭ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​ന​ത്തി​നെ​ത്തു​മെ​ന്ന് കൊ​ഫെ​യ്ക് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ണ്ണൂ​രി​ന്‍റെ രു​ചി വൈ​വി​ധ്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് മി​ക​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ "ടെ​യ്സ്റ്റ് ഓ​ഫ് ക​ണ്ണൂ​ർ' എ​ന്ന ബ്രാ​ൻ​ഡി​ൽ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം.

70 യൂ​ണി​റ്റു​ക​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടാ​ണ് മേ​ള​യി​ൽ ഫു​ഡ്കോ​ർ​ട്ട് ന​ട​ത്തു​ന്ന​ത്. റെ​ഡി ടു ​ഈ​റ്റ്, റെ​ഡി ടു ​കു​ക്ക്, റെ​ഡി ടു ​ഡ്രി​ങ്ക്, ലൈ​വ് പ്രൊ​ഡ​ക്ട്സ് എ​ന്നീ നാ​ലു ഭാ​ഗ​ങ്ങ​ളാ​ണ് ഫു​ഡ്കോ​ർ​ട്ടി​നു​ള്ള​ത്. ജി​ല്ല​യി​ലെ ഭ​ക്ഷ്യ​സം​രം​ഭ​ങ്ങ​ൾ ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ, ഗ്രൂ​പ്പു​ക​ൾ, ക​ർ​ഷ​ക ഉ​ത്പാ​ദ​ന ക​മ്പ​നി​ക​ൾ എ​ന്നി​വ കൂ​ട്ടി​ച്ചേ​ർ​ത്തു​കൊ​ണ്ടു​ള്ള സ്ഥാ​പ​ന​മാ​ണ് കൊ​ഫെ​യ്ക്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ.​എ​സ്.​ഷി​റാ​സ്, അ​ഡ്വ.​വി​നോ​യി ഫ്രാ​ൻ​സി​സ്, പി.​വി​നേ​ഷ് കു​മാ​ർ, റീ​ബ സ​നീ​ഷ്, സി.​എ​ച്ച്.​റ​ഹ്മ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.