ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​യാ​യി തൊ​ഴി​ൽ വ​കു​പ്പ് മാ​റി: മ​ന്ത്രി
Sunday, March 26, 2023 6:59 AM IST
ത​ല​ശേ​രി: ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​യാ​യി തൊ​ഴി​ൽ വ​കു​പ്പ് മാ​റി​യെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻകു​ട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാ​മ​ത് നൂ​റു ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പ് നി​യു​ക്തി തൊ​ഴി​ൽ​മേ​ള 2023 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ജോ​ബ് ഫെ​യ​ർ ഓ​ൺ ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ സൗ​ജ​ന്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് തൊ​ഴി​ൽ വ​കു​പ്പ് തൊ​ഴി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് സേ​വ​നം ല​ഭ്യ​മാ​ക്കി വ​രു​ന്ന​ത്. തൊ​ഴി​ലു​ട​മ​ക​ളെ​യും ഉ​ദ്യോ​ഗാ​ർ​ഥിക​ളെ​യും ഒ​രേ പ്ലാ​റ്റ്ഫോ​മി​ൽ കൊ​ണ്ടു​വ​രി​ക എ​ന്ന ഉ​ദ്ദേ​ശത്തോ​ടെ​യാ​ണ് ഇ​ത്ത​രം തൊ​ഴി​ൽ​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​ദാ​യ​ക​ർ​ക്ക് അ​നു​യോ​ജ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നും ഈ ​മേ​ള​ക​ൾ വ​ഴി ക​ഴി​യു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി​ പ​റ​ഞ്ഞു.

ത​ല​ശേ​രി ക്രൈ​സ്റ്റ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ല​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ കെ.​എം. ജ​മു​നാ റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ വി​ജി​ൻ എം​എ​ൽ​എ, ത​ല​ശി​രി സ​ബ് ക​ള​ക്‌​ട​ർ സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ക്രൈ​സ്റ്റ് കോ​ളജ് പ്രി​ൻ​സി​പ്പ​ൽ ടി. ​സു​ധീ​ർ​കു​മാ​ർ, കോ​ഴി​ക്കോ​ട് മേ​ഖ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് പി.​വി.​ രാ​ജീ​വ​ൻ, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ര​മേ​ശ​ൻ കു​നി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.