ചേ​ലോ​റ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ൽ തീ​പി​ടി​ത്തം
Sunday, March 26, 2023 6:58 AM IST
ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ ചേ​ലോ​റ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ലെ മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ജീ​വ​ന​ക്കാ​രും ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളു​മെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. രാ​വി​ലെ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്.

ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​നാ എ​ത്തു​മ്പോ​ഴേ​ക്കും ജീ​വ​ന​ക്കാ​ർ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. മേ​യ​ർ ടി.​ഒ.​ മോ​ഹ​ന​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ആ​ശ​ങ്ക​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു​വെ​ന്നും തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.