കോ​ൺ​ഗ്ര​സും യൂത്ത് കോൺഗ്രസും പ്ര​ക​ട​നം ന​ട​ത്തി
Saturday, March 25, 2023 1:05 AM IST
ക​ണ്ണൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ വേ​ട്ട​യാ​ടു​ന്ന കേ​ന്ദ്ര ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കെ​തി​രെ ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​റു​ത്ത തു​ണി കൊ​ണ്ട് വാ​യ​മൂ​ടി​കെ​ട്ടി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. പു​രു​ഷോ​ത്ത​മ​ൻ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം എ ​ഐ​സി​സി അം​ഗം വി.​എ.​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ ​ടി.​ഒ.​മോ​ഹ​ന​ൻ , സ​ജീ​വ് മാ​റോ​ളി ,‌എ​ൻ.​പി.​ശ്രീ​ധ​ര​ൻ, കെ.​പ്ര​മോ​ദ് ,രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, അ​ഡ്വ.​സി.​ടി.​സ​ജി​ത്ത്, പി.​മാ​ധ​വ​ൻ മാ​സ്റ്റ​ർ, അ​ഡ്വ.​റ​ഷീ​ദ് ക​വ്വാ​യി, കെ. ​ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, സി.​വി.​സ​ന്തോ​ഷ് , ടി.​ജ​യ​കൃ​ഷ്ണ​ൻ, കൂ​ക്കി​രി രാ​ജേ​ഷ് ,ടി.​ജ​നാ​ർ​ദ്ദ​ന​ൻ ,എം.​പി അ​ര​വി​ന്ദാ​ക്ഷ​ൻ ,ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ് , സു​ധീ​ഷ് മു​ണ്ടേ​രി ,ടി.​കെ.​അ​ജി​ത്ത് ,എം.​കെ.​വ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ള​കം: കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ്മൂ​ടി​ക്കെ​ട്ടി ജാ​ഥ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മ​ണ്ണാ​ർ​കു​ളം നേ​തൃ​ത്വം ന​ൽ​കി. കെ​പി​സി​സി അം​ഗം ലി​സി ജോ​സ​ഫ്, ഡി​സി​സി അം​ഗം ജോ​സ് ന​ട​പ്പു​റം, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​യി വേ​ളു​പു​ഴ, വി​മ​ൽ കൊ​ച്ചു​പു​ര, ജോ​ബി പാ​ണ്ടം​ചേ​രി, വി​പി​ൻ മാ​റാ​ട്ടു​കു​ന്നേ​ൽ, ജി​ൽ​ജോ ക​ള​ത്തി​ൽ, സു​നി​ത രാ​ജു, ഷി​ജി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.