ക​ണ്ട​ക​ശേ​രി പാ​ലം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: സ​ജീ​വ് ജോ​സ​ഫ്
Saturday, March 25, 2023 1:03 AM IST
ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ർ-​പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ട​ക​ശേ​രി പാ​ലം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും കി​ഫ്ബി, കെ​ട്ടി​ട​ങ്ങ​ളു​ടെ​യും സി.​ആ​ർ.​എ​ഫ് പ്ര​വൃ​ത്തി​ക​ളു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് എം​എ​ല്എ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​ടി​യേ​റ്റ​ജ​ന​ത​യു​ടെ കൈ​ക്ക​രു​ത്തി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ ക​ണ്ട​ക​ശേ​രി പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.
2019, 2020 പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച്‌ കൈ​വ​രി​ക​ൾ ത​ക​ർ​ന്നി​രു​ന്നു. ത​ക​ർ​ന്ന കൈ​വ​രി​ക​ളു​ടെ ഭാ​ഗ​ത്ത് മു​ള​ക​ൾ കെ​ട്ടി​വെ​ച്ചാ​ണ് നി​ല​വി​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​ത്. ഇ​ത് ഉ​ട​ൻ പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ട​ക​ശേ​രി പാ​ല​ത്തി​ന്‍റെ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ട് ചീ​ഫ് എ​ൻ​ജി​നി​യ​ർ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​നു​മ​തി ല​ഭി​ച്ചാ​ലു​ടെ​ൻ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു. പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി അ​ഞ്ചു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.