ബി​ജെ​പി മാ​ര്‍​ച്ചി​ല്‍ ഉ​ന്തും ത​ള്ളും
Saturday, March 25, 2023 1:03 AM IST
ക​ണ്ണൂ​ര്‍: ആ​റ​ള​ത്തെ ആ​ന​മ​തി​ല്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും. ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നു ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ബ​ലാ​ബ​ലം മി​നി​റ്റു​ക​ൾ നീ​ണ്ടു. ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം പോ​ലീ​സ് തടഞ്ഞു. ഇ​തി​നി​ടെ മൂ​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ അ​ന്യാ​യ​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​യെ​ന്ന് ആ​രോ​പി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ നേ​താ​ക്ക​ളു​മാ​യി പോ​ലീ​സ് ച​ര്‍​ച്ച ന​ട​ത്തി. പ്ര​വ​ര്‍​ത്ത​ക​രെ വി​ട്ട​യ​യ്ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നിപ്പി​ച്ച​ത്. .
പേ​രാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​സ​മ​രം. ആ​റ​ള​ഫാം നി​വാ​സിക​ളാ​യ നൂ​റു​ക്ക​ണ​ക്കി​ന് വ​ന​വാ​സി സ്ത്രി​ക​ള​ട​ക്കം പ്ര​തി​ഷേ​ധ​ത്തി​ല്‍ അ​ണി​നി​ര​ന്നു. താ​ണ​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് കാ​ൾടെ​ക്‌​സ് വ​ഴി​യാ​ണ് ക​ള​ക്ട​റേ​റ്റി​ന് മുന്നി ലെത്തിയത്്. ക​വാ​ട​ത്തി​ന് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ വ​ച്ച് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു.
ആ​റ​ളം​ഫാ​മി​ല്‍ കാ​ട്ടാ​ന​യാ​ക്ര​മണത്തി​ല്‍ ര​ഘു​വെ​ന്ന യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഒ​ന്നാം പ്ര​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും ര​ണ്ടാം പ്ര​തി അ​ന്ന​ത്തെ മ​ന്ത്രി​യും ഇ​പ്പോ​ള്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എം.​വി. ഗോ​വി​ന്ദ​നു​മാ​ണെ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​യും എം.​വി. ഗോ​വി​ന്ദ​നും ന​ല്‍​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ ആ​റ​ള​ത്തെ ര​ഘു​വി​ന്‍റെ മ​ര​ണം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​റ​ളം ഫാ​മി​ലെ ആ​ദി​വാ​സി ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ന​ല്‍​കി​യത്. എ​ന്നാ​ല്‍ അ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ചെ​ല​വ​ഴി​ച്ചി​ല്ല. ഫാ​മി​ലെ നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ര്‍. സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നേ​താ​ക്ക​ളാ​യ പി.​കെ. വേ​ലാ​യു​ധ​ന്‍, വി.​വി. ച​ന്ദ്ര​ന്‍, സി. ​നാ​രാ​ണ​ന്‍, എ​ന്‍. ഹ​രി​ദാ​സ്, ബി​ജു​ഏ​ള​ക്കു​ഴി, അ​രു​ണ്‍ കൈ​ത​പ്രം, പേ​രാ​വൂ​ര്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​ജേ​ഷ് അ​ളോ​റ, ബി​ജു, കെ. ​ര​തീ​ഷ്, റീ​ന മ​നോ​ഹ​ര​ന്‍, സ​ത്യ​ന്‍ കൊ​മ്മേ​രി, കെ. ​സ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.